KOYILANDY DIARY

The Perfect News Portal

‘ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ കണ്ടുമുട്ടിയിരുന്നു’, വൈശാഖിനെ ഓര്‍ത്ത് മോഹന്‍ലാല്‍

കൊച്ചി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളിയായ സൈനികന്‍ വൈശാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഇട്ടിമാണി എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ വെച്ച്‌ വൈശാഖിനെ കണ്ടതിൻ്റെ ഓര്‍മകള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു. വൈശാഖിൻ്റെ അമ്മയുമായി താരം ഫോണില്‍ സംസാരിച്ചിരുന്നു.

മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം….

കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു.

Advertisements

എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *