KOYILANDY DIARY.COM

The Perfect News Portal

അരീക്കര-പന്നിക്കുഴി റോഡിന്റെ പ്രവൃത്തി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ചെങ്ങോട്ട്കാവ്-ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരീക്കര-പന്നിക്കുഴി റോഡിന്റെ പ്രവൃത്തി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽഎ ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയൻ കണ്ണഞ്ചേരി, വാർഡ് മെമ്പർമാരായ വി.വേണുഗോപാൽ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ. അനിൽകുമാർ സ്വാഗതവും സി. ശശിധരൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!