KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോടതി ബൈസെന്റിനറി കെട്ടിട പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കോടതി സബ്‌സെന്റിനറി പ്രവൃത്തി എം.എൽ.എം ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും 1 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വർക്ക് ഏറ്റെടുത്ത് നടത്തുന്നത്. ചടങ്ങിൽ ജില്ലാ ജഡ്ജ് വി. ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.കെ സലീന, അഡ്വ: എൻ ചന്ദ്രശേഖരൻ, മൃദുല, എ. മോഹനൻ. എന്നിവർ സംസാരിച്ചു. അഡ്വ: രജ്ഞിത്ത് സ്വാഗതവും, അഡ്വ: കെ.കെ ലക്ഷ്മിഭായ് നന്ദിയും പറഞ്ഞു.