KOYILANDY DIARY.COM

The Perfect News Portal

50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കോഴിക്കോട് പാലാഴിയില്‍ 50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയില്‍. നിലമ്പൂര്‍ സ്വദേശി 22 കാരന്‍ ഷൈന്‍ ഷാജിയാണ് അറസ്റ്റിലായത്. യുവാവ് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

ആലുവയില്‍ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഷൈന്‍ ഷാജി മൊഴി നല്‍കി. കോഴിക്കോട് നിശാപാര്‍ട്ടി സംഘത്തെ ലക്ഷ്യമിട്ടാണ് എംഡിഎംഎഎത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.

ഓണം സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി ഫറോക്ക് എക്സൈസും കോഴിക്കോട് എക്സൈസ് ഇൻ്റെലിജന്‍സും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!