KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ളയും കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എംപീസും കണ്ടുമുട്ടിയപ്പോൾ. മോർച്ചറി ഫോട്ടോകൾക്ക് പ്രതിഫലം പറ്റാത്ത ബൈജു എംപീസിനെക്കുറിച്ച് മുമ്പും നിരവധി വാർത്തകൾ വന്നിരുന്നു. മോർച്ചറിയിലേക്ക് കയറാൻ ആരും അറച്ച് നിൽക്കുമ്പോഴാണ്  മോർച്ചറി ഫോട്ടോകൾ, ഇൻക്വസ്റ്റ് ഫോട്ടോകൾ
എന്നിവക്ക് ബൈജു പ്രതിഫലം പറ്റാറില്ല.
കഴിഞ്ഞ 20 വർഷത്തിലധികമായി ഫോട്ടെ ഗ്രാഫി രംഗത്ത് ബൈജു പ്രവർത്തിക്കുന്നു.
കൂടുതൽ പ്രതിഫലം കിട്ടുന്ന മോർച്ചറി ഫോട്ടെകൾക്ക് പ്രതിഫലം കൈപ്പറ്റാഞ്ഞതിന് ബൈജുവിന് അതിന്റെ തായ കാരണങ്ങൾ ഉണ്ട്.
( ആദ്യ കമന്റിൽ കാരണം കാണാം )
ഇന്നലെ ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള സർ വീട്ടിൽ വന്നപ്പോൾ ബൈജുവും വീട്ടിൽ ഉണ്ടായിരുന്നു.
പിള്ളസാറിന് ബൈജുവിനെ പരിചയപ്പെടുത്തി കൊടുത്തു. പ്രത്യേകതയും പറഞ്ഞ്, പിള്ള സർ ബൈജുവിനെ അഭിനന്ദിക്കുകയും കൂടെ ഇരുത്തി ഫോട്ടെ എടുപ്പിക്കുകയും ചെയ്തു. കൂടെയുള്ള മറ്റുള്ളവരും ബൈജുവിനെ അഭിനന്ദിച്ചു.
കൊയിലാണ്ടിക്കാർക്ക്
അഭിമാനമാണ് ബൈജുവും,ബൈജുവിന്റെ മഹത്തായ പ്രവർത്തിയും .
അഭിനന്ദനങ്ങൾ ബൈജു – എംപീസ്,