KOYILANDY DIARY

The Perfect News Portal

സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ പന്തലായനി പതിനഞ്ചാം വർഡിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 8ന് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ യുവജന ലൈബ്രറിക്ക് സമീപമാണ് ക്യാമ്പ് നടക്കുക. തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടുകൂടിയാണ് ക്യാമ്പ് നടത്തുന്നത്. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, നേത്രവിഭാഗം, ഗൈനക്കോളജി കൂടാതെ ജീവിതശൈലി രോഗ നിർണ്ണയവും ക്യാമ്പിൽ നടക്കുമന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ നഗരസഭാ കൗൺസിലർ കെ. ടി. ബേബി അദ്ധ്യക്ഷതവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *