KOYILANDY DIARY

The Perfect News Portal

സീരിയലില്‍ നായികവേഷം നല്‍കാമെന്ന് പറഞ്ഞ്‌ സംഘം ചേര്‍ന്ന് പീഢിപ്പിച്ചു: ഒരാൾ അറസ്റ്റിൽ

കൊല്ലം: പതിനാലുകാരിക്ക് സീരിയലില്‍ നായികവേഷം നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ സംഘം ചേര്‍ന്ന് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളുടെ സൗന്ദര്യ സംവര്‍ദ്ധക സാധനങ്ങളും ലേഡീസ് ഗാര്‍മെന്റ്സും വില്‍ക്കുന്ന കൊല്ലം നഗരത്തിലെ ഒരു പ്രമുഖ ബ്രാന്റഡ് സ്ഥാപനത്തിന്റെ ഉടമയായ അവിവാഹിതനാണ് കസ്റ്റഡിയിലായത്.

സീരിയല്‍ ചര്‍ച്ചകള്‍ക്കായി വിളിച്ചു വരുത്തിയശേഷം മുണ്ടയ്ക്കലുള്ള ഒരു വീട്ടില്‍ മറ്റൊരാളുടെ ജന്‍മദിനാഘോഷ പരിപാടികള്‍ക്ക് 14 കാരിയെ കൊണ്ടു പോയശേഷം അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

 അഞ്ച് മാസം മുമ്പ്‌ നടന്ന സംഭവത്തില്‍ അടുത്തിടെയാണ് കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി ലഭിച്ചത്. മറ്റ് നാലു പേര്‍ ഒളിവിലാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള യുവാവിന്റെ അടുത്ത ബന്ധുക്കള്‍ ഒരു പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ്. ഈ ബന്ധമാണ് കേസിന് ഇഴച്ചില്‍ ഉണ്ടാക്കിയതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പരാതി സംബന്ധിച്ച്‌ വിശദമായ അന്വേഷണവും തെളിവുകളുടെ ശേഖരണവും നടന്നു വരികയാണെന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ചുലാല്‍ പറഞ്ഞു. മറ്റ് പ്രതികള്‍ മുങ്ങുമെന്നതിനാല്‍ തല്‍ക്കാലം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *