KOYILANDY DIARY

The Perfect News Portal

സി.ആര്‍. മഹേഷ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു

കൊല്ലം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. ചീഞ്ഞുനാറി പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹമില്ലെന്നും തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തു ഇനി ജീവിക്കണമെന്നും മഹേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലത്തെ യുവനേതാക്കളില്‍ പ്രമുഖനായിരുന്നു മഹേഷ്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടുമെന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ഉണ്ടായപ്പോഴും കരുനാഗപ്പള്ളിയില്‍ നേരിയ വോട്ടുകള്‍ക്കാണ് സി.ആര്‍. മഹേഷ് തോറ്റത്.

പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് മഹേഷ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. മഹേഷിന്റെ പ്രസ്താവനയെ പല കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. നേരത്തെയും പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിനെതിരെ മഹേഷ് രംഗത്തെത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *