KOYILANDY DIARY

The Perfect News Portal

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി.എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ആധാര്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ല.അതേസമയം ബാങ്ക് അക്കൗണ്ട് എടുക്കാന്‍ ആധാര്‍ വേണമെന്ന വ്യവസ്ഥ തുടരാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ വ്യക്തമാക്കി.

സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞി പദ്ധതിക്കടക്കം ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ആധാറിനെതിരായ പരാതികള്‍ ഏഴ്അംഗ ബെഞ്ചാണ് കേള്‍ക്കുന്നത്. അടുത്തിടെ ഒരു ഡസനോളം പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *