KOYILANDY DIARY

The Perfect News Portal

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

കുമളി: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. വിലക്കയറ്റം രൂക്ഷമാകുമ്പോഴും ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് തവണ പാലും ഒരു തവണ മുട്ടയുമുള്‍പ്പെടെ പോഷകസമ്പുഷ്ടമായ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും ഇതു നടപ്പാക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. ഒരു കുട്ടിക്ക് അഞ്ചുരൂപ നിരക്കിലാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇതുകൊണ്ട് ആവശ്യമായ ഭക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ല.  പല സ്‌കൂളുകളിലും അധ്യാപകര്‍ കയ്യില്‍ നിന്ന് പണം മുടക്കിയാണ് ഉച്ചഭക്ഷണവിതരണം തടസപ്പെടാതെ മുന്നോട്ടു് കൊണ്ടുപോകുന്നത്.