KOYILANDY DIARY

The Perfect News Portal

ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

പത്തനംതിട്ട> ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം നെടുമങ്ങാട് ആനാട് വട്ടത്തലയിലെ അംബികാഭവനില്‍ രജിലാലിനാണ് (42) നെയില്‍കട്ടര്‍ കൊണ്ട് കുത്തേറ്റത്. കൈയ്ക്ക് മുറിവേറ്റ ഇയാളെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം വെള്ളറട ഇളംതോട്ടത്ത് പുത്തന്‍വീട്ടില്‍ വിനുവിനെ (30) സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. താല്‍ക്കാലിക ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ഒച്ചത്തില്‍ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഇതിനിടെ വിനുവിനെ രജിലാല്‍ അടിക്കാനെത്തിയപ്പോള്‍ നഖം വെട്ടുകയായിരുന്ന വിനു നെയില്‍കട്ടര്‍ ഉപയോഗിച്ച്‌ തടഞ്ഞപ്പോഴാണ് കൈയ്ക്ക് മുറിവേറ്റത്.