KOYILANDY DIARY

The Perfect News Portal

സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി

കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ സഹകരണം തേടും. ഇതിനായി കേന്ദ്ര സ്റ്റീല്‍ മന്ത്രിയുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും. റെയില്‍വേ മന്ത്രാലയത്തിന്റെ വിഹിതം അടുത്ത റെയില്‍വേ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും മന്ത്രി സുരേഷ് പ്രഭു അനുകൂലമായി പ്രതികരിച്ചു. ശബരി റെയില്‍ പാതയുടെ നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. പദ്ധതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത റെയില്‍ ബജറ്റില്‍ തുക വകയിരിത്തും. സംസ്ഥാനത്ത് നിലവിലുള്ള തീവണ്ടികള്‍ നീട്ടുന്ന കാര്യത്തില്‍ എം.പി.മാരും റെയില്‍വേ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും.
വിനോദസഞ്ചാര വികസനം മുന്‍നിര്‍ത്തി മഹാരാജാ ലക്ഷ്വറി തീവണ്ടി അടക്കമുള്ളവ സംസ്ഥാനത്തിന് അനുവദിക്കും.