KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് കാലാവര്‍ഷം ശക്തി പ്രാപിച്ചതോടെ മരിച്ചവരുടെ എണ്ണം 16 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവര്‍ഷം ശക്തി പ്രാപിച്ചതോടെ മരിച്ചവരുടെ എണ്ണം 16 ആയി. ബുധനാഴ്ചവരെ ശത്മായ മഴ തുടരും എന്നാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. തീര പ്രദേങ്ങളില്‍ കടലാക്രമണം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചേര്‍ത്തല പള്ളിപ്പുറത്ത് കുളിക്കാനായി തോട്ടില്‍ ഇറങ്ങിയ രണ്ട് പേര്‍ മരിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്ക്, തിരുവനനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്.

കോഴിക്കോട് മുഴുവന്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നിട്ടുണ്ട്. കൊച്ചി ചെല്ലാനത്ത് കടലാക്രമണം ശക്തമായി. പത്തിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. അടിമാലി- മൂന്നാര്‍ റൂട്ടില്‍ ഉരുള്‍ പൊട്ടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *