KOYILANDY DIARY

The Perfect News Portal

ശിവദാസ് ചേമഞ്ചേരിക്ക് വാദ്യ കലാരത്‌ന പുരസ്‌ക്കാരം സമർപ്പിച്ചു

കൊയിലാണ്ടി: വാദ്യകലയിൽ അരനൂറ്റാണ്ട് പിന്നിട്ട ശിവദാസ് ചേമഞ്ചേരിയ്ക്ക് കെ.ശിവരാമൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ വാദ്യ കലാരത്‌ന പുരസ്‌ക്കാരം സമർപ്പിച്ചു. ചലച്ചിത്ര സംവിധായകൻ വി. എം. വിനു പുരസ്‌ക്കാരം സമർപ്പിച്ചുകൊണ്ട് ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ശിവരാമൻ ട്രസ്റ്റ് ചെയർമാൻ സി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉപഹാരവും ഹരിപ്പാട് കെ.പി.എൻ പിളള പ്രശസ്തി പത്രവും സമർപ്പിച്ചു. ഉസ്താദ് ഹാരിസ് ഭായ് പൊന്നാട അണിയിച്ചു. ചടങ്ങിൽ യുവ വാദ്യകലാ പ്രതിഭ സനന്ത് രാജുവിന്റെ തബല സോളോയും അരങ്ങേറി. മേലൂർ വാസുദേവൻ, യൂ.കെ. രാഘവൻ, പി. കെ. ജോഷ്വ, കാവുംവട്ടം വാസുദേവൻ, കലാമണ്ഡലം ശിവദാസ്, പാലക്കാട് പ്രേംരാജ്, പി.ടി. ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രേഭാരാജ്, എൻ. വി. ബിജു, ടി. വി. വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *