KOYILANDY DIARY

The Perfect News Portal

വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കറണ്ട് ചാര്‍ജില്‍ യൂണിറ്റിന് 10 മുതല്‍ 30 മുതല്‍ പൈസ വരെ വര്‍ദ്ധന വരുത്തി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി. എന്‍ഡോഫാന്‍ ദുരിതബാധിതര്‍ക്ക് ബി.പി.എല്‍ നിരക്കില്‍ വൈദ്യുതി നല്‍കും. നിരക്കു വര്‍ദ്ധന നാളെ മുതല്‍ നിലവില്‍ വരും. 2014 ലാണ് അവസാനമായി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്. അന്ന് 15 മുതല്‍ 70 ശതമാനം വരെയായിരുന്നു 30 പൈസ വരെ കൂട്ടിയതോടെ 225 കോടിയുടെ അധിക വരുമാനം ബോര്‍ഡിന് ലഭിക്കുമെന്നാണ് കരുതുന്നത്.

വൈദ്യുതിയുടെ 85 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതിനാലും മുന്‍വര്‍ഷങ്ങളിലെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനുമാണ് നിരക്ക് കൂട്ടിയത്. ഈ വര്‍ഷം 163 കോടിയുടെയും അടുത്ത വര്‍ഷം 633 കോടി രൂപയുടെയും അധിക ബാദ്ധ്യതയുണ്ടാകും. ഇത് പരിഹരിക്കാന്‍ യൂണിറ്റിന് 50 പൈസയെങ്കിലും കൂട്ടണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാലിത് റെഗുലേറ്ററി കമ്മിഷന്‍ തള്ളി.

യൂണിറ്റിനനുസരിച്ച്‌ ബില്ലടയ്ക്കുന്നവരില്‍ 250 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ദ്ധനയില്ല. അവര്‍ക്ക് 2.39 രൂപയാണ് നിലവിലെ നിരക്ക്. 250 യൂണിറ്റിന് മുകളില്‍ 500 യൂണിറ്റ് വരെ 10 മുതല്‍ 30 പൈസ വരെയാണ് വര്‍ദ്ധന. നിലവില്‍ 5 രൂപ മുതല്‍ 6.20 വരെയാണ് ഇവരുടെ നിരക്ക്. സ്ളാബ് സംവിധാനത്തില്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ആദ്യ 50 യൂണിറ്റിന് 2.80 രൂപയില്‍ നിന്ന് 2.90 രൂപയായി ഉയര്‍ത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *