KOYILANDY DIARY

The Perfect News Portal

വൃക്കക്കൊരു തണൽ വിളംബര ജാഥ നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷന്റെ പ്രചരണാർത്ഥം കൊയിലാണ്ടി ടൗണിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർ വി. പി. ഇബ്രാഹിംകുട്ടി, കെ. ഗീതാനന്ദൻ,. എ. അസീസ്, മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഇസ്മായിൽ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. കൊയിലാണ്ടി ഇ. എം. എസ്. ടൗൺ ഹാളിൽ ഒക്ടോബർ 20 മുതൽ 23 വരെയാണ് മെഗാ എക്‌സിബിഷൻ നടക്കുന്നത്. നാലു ദിവസത്തെ പരിപാടിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *