KOYILANDY DIARY

The Perfect News Portal

വീട് അന്വേഷിച്ചെത്തിയ യുവതി കൂട്ടമാനംഭത്തിനിരയായി

മുംബൈ: താമസിക്കാന്‍ ഭര്‍ത്താവിനൊപ്പം വീട് അന്വേഷിച്ചെത്തിയ യുവതി കൂട്ടമാനംഭത്തിനിരയായി. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ അംബോലി ഏരിയയിലാണ് സംഭവം.

വാടകയ്ക്ക് വീട് അന്വേഷിച്ച്‌ ഭര്‍ത്താവിനൊപ്പമെത്തിയ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. കൂട്ടത്തിലെ നാല് പേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ ഫ്ളാറ്റിന് പുറത്ത് പിടിച്ചുനിര്‍ത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഉടന്‍തന്നെ ചൊവ്വാഴ്ചയാണ് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി മുംബൈ പൊലീസ് വ്യക്തമാക്കി. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാം നഗര്‍ ചേരിയിലെ ഒരു യുവതിയുടെ സഹായത്തില്‍ വീട് അന്വേഷിച്ചിറങ്ങിയ സംഘം യുവതിയുടെ വീട്ടിലായിരുന്നു അന്നേദിവസം താമസിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *