KOYILANDY DIARY

The Perfect News Portal

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണo; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിയോടനുബന്ധിച്ചു നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിഎസ് സിക്കു മലയാളം മ്ളേച്ഛമാകുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്യ്രലബ്ധിക്ക് മുന്‍പേ തന്നെ ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം എന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും, പിന്നീട് പലരും ഈ ആവശ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി ശ്രീരാമുലു നടത്തിയ ജീവത്യാഗമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് വഴിവെച്ചത്.

കേരള സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കിയതിന് മലയാളികള്‍ പോറ്റി ശ്രീരാമുലുവിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1950കളില്‍ കേരളത്തിലുണ്ടായിരുന്ന ജാതി-ജന്മി വ്യവസ്ഥകളേയും അതിനെതിരെ രൂപം കൊണ്ട വിപ്ളവപ്രസ്ഥാനങ്ങളേയും നവോത്ഥാന നേതാക്കളെയും മുഖ്യമന്ത്രി അനുസ്മരിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വജ്രജൂബിലി ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു.

Advertisements

കേരള പിറവി ദിനത്തില്‍ സ്പീക്കറുടെ ആശംസയോടെയാണ് നിയമസഭ തുടങ്ങിയത് . തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. വിവിധ സഭാകക്ഷി നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ആശംസ നേര്‍ന്നു.

അതേസമയം കേരളിപിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീളുന്ന ‘വജ്രകേരളം’ ആഘോഷപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനും നിയമസഭാങ്കണത്തില്‍ തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *