KOYILANDY DIARY

The Perfect News Portal

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മാടവന കിഴക്കേ ചാത്തമ്മയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നടുംപറമ്പില്‍ വര്‍ഗീസിന്റെ ഭാര്യ ജെസി വര്‍ഗീസി (മോളി- 52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മുറുക്കിയിട്ടുണ്ട്. മുഖത്ത് നിന്നും ചെവിയില്‍ നിന്നും ചോരയൊലിച്ച്‌ ഇറങ്ങിയ നിലയിലാണ് മൃതദേഹം. പനങ്ങാട് പൊലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണോയെന്ന് സംശയിക്കുന്നു.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വര്‍ഗീസും മാതാവും കുട്ടികളും രാത്രി പ്രാര്‍ത്ഥനയിലായിരുന്നു. ഈ സമയം, ജെസി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. അരമണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയ്ക്ക് ശേഷം അമ്മയെ തിരക്കി മകള്‍ അടുക്കളയിലെത്തി. പിതാവിന് ചായ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍, ജെസിയെ അടുക്കളയില്‍ കണ്ടില്ല. വിളിച്ച്‌ അന്വേഷിച്ചെങ്കിലും പ്രതികരങ്ങളൊന്നും ഉണ്ടാകത്തതിനെ തുടര്‍ന്ന് വീടിന്റെ പിന്നിലേക്ക് ഇറങ്ങി. തീരെ വെളിച്ചക്കുറവുള്ള ഭാഗമായതിനാല്‍ ടോര്‍ച്ചിന്റെ വിളിച്ചത്തിലാണ് അന്വേഷിച്ചിറങ്ങിയത്. ഈ തിരച്ചിലിനിടെയാണ് ജെസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റേഞ്ച് ഐ.ജി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. പനങ്ങാട് പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീടിന് പിന്നിലേക്ക് ഇറങ്ങുമ്പോള്‍ കാല്‍ തെന്നി വീണതാകാമെന്നും സംശയമുണ്ട്. തോര്‍ത്ത് മുണ്ട് സ്വയം ചുറ്റിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് വര്‍ഗീസ്. മക്കള്‍ റോഷിണി. ഷെര്‍മ്മി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *