KOYILANDY DIARY

The Perfect News Portal

ഡിവൈഡറുകള്‍ ക്രെയിന്‍ ഉപയോഗിച്ചു ക്രമപ്പെടുത്തി

രാമനാട്ടുകര:​ റോഡിനു ​​ നടുവില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ റോഡിലേക്ക് തള്ളി വാഹനങ്ങള്‍ക്കു ​ഭീഷണിയായി നിലനിന്നിരുന്നവ ക്രെയിന്‍ ഉപയോഗിച്ചു ക്രമപ്പെടുത്തി. ദേശീയ പാതയില്‍ രാമനാട്ടുകര ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങിനു മുന്‍വശത്തെ ഡിവൈഡ​റുകളാണ് ഇന്നലെ പൊലീസിന്റെ നേതൃത്വത്തില്‍ ക്രമപ്പെടുത്തിയത്.

റോഡില്‍​ ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലാത്തതിനാല്‍ വാഹന​ങ്ങള്‍ ​ഇടിച്ചാണ് ഡിവൈഡറുകള്‍ ​ റോഡിലേക്ക് തള്ളിയത്. ​ഇത് ​ അപകടങ്ങള്‍ക്ക് കാരണമാവു​ന്നുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് നടപടി ​രാമനാട്ടുകര റെസ്ക്യു വളണ്ടിയര്‍മാര്‍, വജ്രം ക്രെയിന്‍ സര്‍വീസ് എന്നിവരാണ് ഡിവൈഡര്‍ ക്രമപ്പെടുത്തിയത്. ഡിവൈഡ​റുകള്‍ തിരിച്ചറിയാന്‍ പറ്റുന്ന തരത്തില്‍ ​ഇന്‍ഡിക്കേറ്ററുകളോ ​ സൈന്‍ ബോര്‍ഡുകളോ ഇവിടെയില്ല.​ ഇവ ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു തിരിച്ചറിയുന്ന തരത്തില്‍ പെയിന്റ് ചെയ്ത് അതിനു മുകളില്‍ ചെടികള്‍ നട്ടു പരിപാലിക്കാനാണ് അധികൃതരുടെ പരിപാടി.​

ഇവിടെയുള്ള രണ്ടു സീബ്രാ വരകളും മാഞ്ഞു തുടങ്ങിയിട്ടുണ്ട്.ഇത് റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.ഡിവൈഡറുകള്‍ ക്രമ പ്പെടുത്തുന്ന ജോലിക്ക് രാമനാട്ടുകര നഗരസഭാ കൗണ്‍സിലര്‍ കെ.എം വിനീത, ട്രാഫിക്ക് എസ്.ഐ.അബ്ദുറസാക്ക്, എയ്ഡ് പോസ്റ്റ് എസ്.ഐ. സി.കെ.അരവിന്ദന്‍, ട്രാഫിക്ക് സിവില്‍ ഓഫീസര്‍മാരായ രാജേഷ്, അനില്‍കുമാര്‍, റാഫി വജ്രം എന്നിവര്‍ പ്രവൃത്തിക്ക് ​നേതൃത്വം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *