KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ഥിനിയുടെ തലയില്‍ തേങ്ങ വീണു പരുക്കേറ്റു

ആലപ്പുഴ : ക്ലാസിലിരുന്ന വിദ്യാര്‍ഥിനിയുടെ തലയില്‍ തേങ്ങ വീണു പരുക്കേറ്റു. മറ്റം സെന്റ് ജോണ്‍സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ സാന്ദ്ര രാജന്റെ (13) തലയിലാണ് തേങ്ങ വീണത്. രാവിലെ 11.45നായിരുന്നു സംഭവം. ക്ലാസ് നടക്കവെയായിരുന്നു അപകടം. സ്കൂളിനു സമീപത്തുള്ള മറ്റം തെക്ക് മൂലശേരില്‍ വീട്ടുവളപ്പിലെ തെങ്ങില്‍ നിന്നും ഓട് തകര്‍ത്ത് തേങ്ങ താഴേക്ക് വീഴുകയായിരുന്നു. സാന്ദ്രയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.