KOYILANDY DIARY

The Perfect News Portal

വിദേശവനിതയുടെ കൊലപാതകം; പ്രതികളെ 17 വരെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഉമേഷ്, ഉദയന്‍ എന്നീ രണ്ട് പ്രതികളെയും ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഏപ്രില്‍ 25ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി പ്രതികളില്‍ ഒരാളായ ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണമെന്ന് കോടതി പോലീസിനോട് നിര്‍ദേശം നല്‍കി.

ഉമേഷിന്റെ പരാതി കേട്ട ശേഷം കോടതി അത് ഉമേഷില്‍ നിന്ന് എഴുതി വാങ്ങിക്കുകയായിരുന്നു. എന്നാല്‍, പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് സംബന്ധിച്ച്‌ കോടതി വ്യക്തമാക്കിയിട്ടില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *