വയനാട്ടില്‍ ജനങ്ങളില്‍ ഭീതി പരത്തിയ കടുവ പിടിയിലായി
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കഴിഞ്ഞ ഏതാനും നാളുകളായി ജനങ്ങളില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടു. വനംവകുപ്പിന്റെ രണ്ടാഴ്ചയിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവ പിടിയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നിരുന്നു. കടുവയെ പിടികൂടാന്‍ മൂന്ന് കൂട് കെണിവെച്ചിരുന്നു. ഇതിലൊന്നില്‍ രാവിലെ ആറോടെയാണ്കടുവ കുടുങ്ങിയത്. ഇതിനായി നാല്‍പ്പതംഗ സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുകയാിയരുന്നു.രണ്ടു ദിവസമായി തോട്ടത്തില്‍ കന്നുകാലികളെ കെട്ടി കടുവയെ ആകര്‍ഷിച്ച് മയക്കുവെടിവെച്ചു പിടികാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച കാലത്ത് കടുവ കൂട്ടിലായത്.