KOYILANDY DIARY

The Perfect News Portal

ചെന്നൈയില്‍ ആസ്പത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 18 രോഗികള്‍ മരിച്ചു

ചെന്നൈ: ചെന്നൈ  നന്ദമ്പാക്കത്ത് മിയോട്ട് ആസ്പത്രിയില്‍ 18 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് ഓക്സിജന്‍ വിതരണം തകരാറിലാക്കാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ആശുപത്രികളിലൊന്നും തന്നെ ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ചെന്നൈയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.