KOYILANDY DIARY

The Perfect News Portal

വനവാസി യുവതിക്ക് ഓട്ടോ റിക്ഷയില്‍ പ്രസവം

തൃശൂര്‍ : തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച വനവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഓട്ടോറിക്ഷയില്‍ പ്രസവം. പ്രസവ വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂര്‍ ആശുപത്രിയിലെത്തിച്ച യുവതിയെ ഡോക്ടറില്ലെന്ന് പറഞ്ഞ് ചികിത്സ നല്‍കാതെ ആശുപത്രി അധഃകൃതര്‍ മടക്കി അയക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ പോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അതും നല്‍കിയില്ല.കഴിഞ്ഞ ദിവസം രാത്രി പഴയന്നൂര്‍ മാട്ടിന്‍മുകള്‍ മലയന്‍ വനവാസിക്കോളനിയിലെ സുകന്യക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്.ചോരക്കുഞ്ഞിനെ എടുത്തത് ഭര്‍ത്താവ് റിജേഷ് തന്നെയാണ്.

പ്രസവശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ ഭര്‍ത്താവ് റിജേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഡിഎം ഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *