KOYILANDY DIARY.COM

The Perfect News Portal

മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ സ്ത്രീയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടത് 20 വര്‍ഷം

പനാജി: മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ സ്ത്രീയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടത് 20 വര്‍ഷം. അയല്‍വാസിയായ മറ്റൊരു സ്ത്രീയുടെ പരാതിയില്‍ പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഉടുതുണി പോലും ഇല്ലാതെ പൂര്‍ണ നഗ്നയായി കിടക്കുന്ന സ്ത്രീയെ. പനാജിയിലെ കണ്ടോളിം ഗ്രാമത്തിലാണ് സംഭവം

ഏകദേശം 50 വയസ്സു തോന്നിപ്പിക്കുന്ന സ്ത്രീയെ മാനസീക അസ്വാസ്ഥ്യം കാണിച്ചു എന്ന് കാണിച്ച്‌ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് മുറിയില്‍ പൂട്ടിയിട്ടത്. ഒരു ജനല്‍ വഴിയാണ് സ്ത്രീക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്. ഭര്‍ത്താവ് നേരത്തെതന്നെ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് എത്തിയപ്പോള്‍ മുതലാണ് ഇവര്‍ മാനസീകാസ്വാസ്ഥ്യം കാണിച്ചുതുടങ്ങിയത്. അതേത്തുടര്‍ന്നാണ് വീടിന്റെ പിന്നിലുള്ള ഇരുട്ട് മുറിയിലേക്ക് ഇവരെ തള്ളിയത്.

പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ നഗ്നയായി കിടന്നിരുന്ന അവര്‍ ആദ്യം പുറത്തുകടക്കാന്‍ മടിക്കുകയായിരുന്നു. പൊലീസ് ഇവരെ ചികിത്സിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍തന്നെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!