KOYILANDY DIARY

The Perfect News Portal

റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച്‌ ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു

പ​ട്ടി​ക്കാ​ട്: സ്കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച്‌ ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. കൊ​ന്പ​ഴ ചി​റ്റി​ല​പ്പി​ള്ളി ജ​യിം​സ്-​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കൊ​ന്പ​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ഏ​യ്ഞ്ച​ലാ​ണ് മരിച്ചത്.

ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. ജയിം​സി​ന്‍റെ അ​മ്മ കു​ട്ടി​യെ റോ​ഡ് മു​റി​ച്ചു ക​ട​ത്തി​വി​ടു​മ്പോള്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി ​ക​ട​ന്നെ​ത്തി​യ ടി​പ്പ​ര്‍ ​ലോ​റി കു​ട്ടി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​ വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ര്‍ ക​യ​റി​യി​റ​ങ്ങി. കു​ട്ടി​യെ സ്കൂളില്‍ വിടാനെത്തിയ ജയിം​സി​ന്‍റെ അ​മ്മ​യു​ടെ ക​ണ്‍​മു​ന്നി​ല്‍ വച്ചാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ല്ലു​ കൊ​ണ്ടു​ പോ​യി​രു​ന്ന ലോ​റി​യാ​ണ് കു​ട്ടി​യെ ഇ​ടി​ച്ച​ത്. കു​ട്ടി​യെ ഉ​ട​ന്‍ പീ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ണി​യമ്പാറ​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ഏ​യ്ഞ്ച​ലി​ന്‍റെ പിതാവ് ജയിം​സ്. റീ​ന തൃ​ശൂ​രി​ലെ ഒ​രു ക​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​ണ്. ഏ​യ്ഞ്ച​ലി​ന്‍റെ സ​ഹോ​ദ​രി എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഓ​ടു​ന്ന എ​ല്ലാ വ​ണ്ടി​ക​ളും നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *