KOYILANDY DIARY

The Perfect News Portal

കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം: വ്യാഴാഴ്ച തു​ട​ക്ക​മാ​കും

കോ​ഴി​ക്കോ​ട്: മൂ​ന്നാ​മ​ത് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഒ​മ്പ​തി​ന് (വ്യാഴാഴ്ച)
മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ല്‍ തു​ട​ക്ക​മാ​കും. പൊ​തു ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍  ​നി​ര്‍​വ​ഹി​ക്കും. ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഒ​റ്റാ​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

മേ​ള​യി​ല്‍ ഡെ​ലി​ഗേ​റ്റുക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ 10ന് ​ടാ​ഗോ​ര്‍ ഹാ​ളി​ല്‍ രാ​വി​ലെ ഒമ്പതി​നു​ള്ള പ്ര​ദ​ര്‍​ശ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം 5.30ന് ​ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍ നി​ര്‍​വ​ഹി​ക്കും. മെ​ക്സി​ക്ക​ന്‍ ച​ല​ച്ചി​ത്ര വെ​യ​ര്‍​ഹൗ​സ് ആ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം.

മേ​ള​യി​ല്‍ മ​ല​യാ​ളം സി​നി​മാ വി​ഭാ​ഗ​ത്തി​ലേ​ക്ക് എ​ട്ട് ചി​ത്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തു. ആ​റ​ടി (സം​വി​ധാ​നം സ​ജി പ​ല​മേ​ല്‍), മ​ണ്‍​ട്രോ തു​രു​ത്ത് (പി​എ​സ് മ​നു), ഒ​റ്റ​യാ​ള്‍ പാ​ത (സ​തീ​ഷ് ആ​ന്‍​ഡ് സ​ന്തോ​ഷ് ബാ​ബു​സേ​ന​ന്‍), പ​തി​നൊ​ന്നാം സ്ഥ​ലം (ര​ഞ്ജി​ത്ത് (ചി​റ്റാ​ടെ), അ​വ​സ്ത (ബൈ​ജു ലൈ​ലാ​രാ​ജ്), മൂ​ന്നാം​ നാ​ള്‍ ഞാ​യ​റാ​ഴ്ച (ടി.​എ. റ​സാ​ക്ക്), ക​ഥ​ക​ളി (സൈ​ജോ) എ​ന്നീ പു​തി​യ ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം കെ.​ജി. ജോ​ര്‍​ജി​ന്‍റെ ആ​ദ്യ​ച​ല​ച്ചി​ത്രം സ്വ​പ്നാ​ട​ന​വും പ്ര​ദ​ര്‍​ശി​പ്പി​ക്കും.
ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍, അ​ശ്വ​നി ഫി​ലിം സൊ​സൈ​റ്റി, ബാ​ങ്ക്മെ​ന്‍​സ് ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ ഫി​ലിം സൊ​സൈ​റ്റി ഫെ​ഡ​റേ​ഷ​ന്‍റെ​യും പ്ര​സ് ക്ല​ബ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള ഡെ​ലി​ഗേ​റ്റ് പാ​സു​ക​ള്‍ ഒമ്പതി​ന് വി​ത​ര​ണം ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *