KOYILANDY DIARY.COM

The Perfect News Portal

വന്മുകം -എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ പാരൻ്റ്സ് മീറ്റ് നടത്തി

.
ചിങ്ങപുരം: വന്മുകം -എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ വിവിധ പരിപാടികളോടെ പാരൻ്റ്സ് മീറ്റ് നടത്തി. പി.ടി.എ. ജനറൽ ബോഡി യോഗം, എൽ.എസ്.എസ്. ജേതാക്കൾക്ക് അനുമോദനം, രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്, ഉന്നത വിജയികളായ പൂർവ്വ വിദ്യാർത്ഥികൾക്ക് ആദരം എന്നിവ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ പി.എം. ശ്രീലത ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ. പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
.
.
മൂടാടി കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച്.ഐ കെ മുജീബ് രക്ഷിതാക്കൾക്കുള്ള
ആരോഗ്യ ബോധവത്കരണ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി,  എന്നിവർ പ്രസംഗിച്ചു. പി.ടി.എ. ഭാരവാഹികളായി പി.കെ. അനിൽ കുമാർ (പ്രസിഡൻ്റ്),
എൻ.ടി.കെ  സീനത്ത് (സെക്രട്ടറി), നദീറ ചാത്തോത്ത് (എം.പി.ടി.എ. ചെയർപെഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.
Share news
error: Content is protected !!