KOYILANDY DIARY

The Perfect News Portal

യുവാവ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എ.എസ്‌.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. ഇരുവരുടെയും ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നാണ് കണ്ടെത്തല്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി(26) ആണ് രക്ഷപെടാന്‍ ശ്രമിച്ചത്. സ്റ്റേഷന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ട ഇയാളെ ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലോ കോളജിന് സമീപത്ത് വെച്ചാണ് പിടികൂടിയത്. കൊല്ലം സ്വദേശി ടോം തോമസിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇരവര്‍ക്കുമെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *