KOYILANDY DIARY

The Perfect News Portal

മൂരാട് ഓയില്‍ മില്‍ ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി

കൊയിലാണ്ടി; മൂരാട് ഓയില്‍ മില്‍ ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി. പയ്യോളി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂരാട് ടൗണില്‍ കൊണ്ടിട്ട മാലിന്യം കുന്നുകൂടിയത് ഒടുവില്‍ മുനിസിപ്പാലിറ്റി എടുത്തുമാറ്റി. മാസങ്ങളായി മാലിന്യം നീക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ സമരത്തിലായിരുന്നു. ഇത് സംബന്ധിച്ച്‌ കേരളകൗമുദി വാര്‍ത്ത നല്‍കിയിരുന്നു.

നിറവ് വേങ്ങേരിയുമായി ഉണ്ടായിരുന്ന കരാര്‍ കാലാവധി കഴിഞ്ഞതാന് മാലിന്യം നീക്കാന്‍ കാലതാമസം നേരിട്ടത്. താല്‍ക്കാലികമായി അവരെ കൊണ്ട് തന്നെ ഇപ്പോഴുള്ള മാലിന്യം നീക്കാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ഒരു ലോറിയില്‍ കൂടുതല്‍ ഉണ്ടായിരുന്ന അജൈവ മാലിന്യം തിരുവമ്ബാടിയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.ബാക്കിയുള്ള ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്തു. ഇനി ഇവിടെ മാലിന്യം കൊണ്ടിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുനിസിപ്പല്‍ അധികാരികള്‍ പറഞ്ഞു. പ്രദേശത്തു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കും. ഇനി ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

നിലവില്‍ മാലിന്യ സംസ്കരണത്തിന് സ്ഥിര സംവിധാനങ്ങള്‍ ഇല്ലാത്തതു കൊണ്ട് വീടുകളിലും കടകളിലും സ്വന്തം ഉത്തരവാദിത്തത്തില്‍ സംവിധാനം കാണണമെന്ന് ചെയര്‍പേഴ്സണ്‍ അഭ്യര്‍ത്ഥിച്ചു. മാലിന്യ സംസ്കരണത്തിനായി മുനിസിപ്പാലിറ്റി പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ എല്ലാവരും സഹകരിക്കണമെന്നും അവര്‍ പറഞ്ഞു.
നടപടികള്‍ക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.ടി .ഉഷ, എച്ച്‌. ഐ. പ്രജീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എം. രാമകൃഷ്ണന്‍,  കെ.കെ.വത്സല എന്നിവരും പങ്കാളികളായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *