KOYILANDY DIARY

The Perfect News Portal

മൂടാടി നന്തി – ചാക്കര റോഡിൽ വീടിന് തീപിടിച്ചു

കൊയിലാണ്ടി വീടിന് തീപിടിച്ചു. മൂടാടി പഞ്ചായത്തിലെ നന്തി ചാക്കര റോഡിൽ നല്ലൂര് ശ്രീധരൻ നായരുടെ വീടിൻറെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് വൈകുന്നേരം 5.30 മണിയോടുകൂടി തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും GR: ASTO പ്രദീപകെ യുടെ  നേതൃത്വത്തിൽ എത്തി തീ പൂർണമായും അണക്കുകയായിരുന്നു.
വീടിൻറെമേൽക്കൂരയിൽ വെൽഡിങ് പണികൾ നടന്നതിൽ നിന്നും തീപ്പൊരി പാറി കിടക്കയിൽ വീണ്  തീപിടിക്കുകയായിരുന്നുവെന്നാണ് സംശയം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടിപി, ജനീഷ് കുമാർ, ഇർഷാദ് പികെ, രജീഷ് വിപി, സജിത്ത് പി കെ, ഹോം ഗാർഡ് ബാലൻ ടി പി, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.