KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രോത്സവം: നൂറ്റൊന്ന് വാദ്യകലാകാരന്മാര്‍ പങ്കെടുക്കുന്ന മേളം

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി പള്ളിവേട്ട ഏഴുന്നള്ളത്ത് നടന്നു. വൈകീട്ട് ഇളനീര്‍കാവ് വരവുകള്‍ ക്ഷേത്രത്തിലെത്തി. ബുധനാഴ്ച നാലിന് കോവിലകം ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് വാഴയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്തുമായി കൂടിക്കാഴ്ചക്ക് ശേഷം കോട്ടയില്‍ ക്ഷേത്രത്തിലെത്തും.

തുടര്‍ന്ന് ഇളനീരാട്ടം. കോവിലകം ക്ഷേത്രത്തില്‍ നാലരക്ക് മുചുകുന്ന് പത്മനാഭന്റ ഓട്ടന്‍തുള്ളല്‍, ഏഴിന് നാടകം, എട്ടിന് കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്നും കോവിലകം ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളത്ത്. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും പത്മശ്രീ ജയറാമുള്‍പ്പെടെ നൂറ്റൊന്ന് വാദ്യകലാകാരന്മാര്‍ പങ്കെടുക്കുന്ന മേളം, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, കുളിച്ചാറാട്ട് എന്നിവ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *