KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രി വ്യാഴാഴ്ച ജില്ലയില്‍

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 11–ന് കോഴിക്കോട് കോര്‍പറേഷനില്‍ സ്വീകരണം. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് സ്വീകരണം. പകല്‍ മൂന്നിന് സിവില്‍സ്റ്റേഷനില്‍ പി.എസ്.സി. ഓണ്‍ലൈന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.  നാലിന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം. താജ് ഓഡിറ്റോറിയത്തിലാണ്‌ സ്വീകരണം. 5.30ന് കടപ്പുറത്ത് നടക്കുന്ന സിഐടിയു ജില്ലാസമ്മേളന റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 

 

Leave a Reply

Your email address will not be published. Required fields are marked *