KOYILANDY DIARY

The Perfect News Portal

മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോര്‍ട്ട്

കൊച്ചി: കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോര്‍ട്ട്. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല. ശരീരത്തിനുള്ളില്‍നിന്ന് കണ്ടെത്തിയത് കായലിലെ വെള്ളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഷേല്‍ ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഇതുവരെയുള്ള വിലയിരുത്തല്‍. കൊലപാതകമെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ക്രോണിന്‍ അലക്സാണ്ടര്‍ എന്ന യുവാവ് റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോസ്കോ വകുപ്പും ചുമത്തിയിട്ടുണ്ട്. മിഷേലിനെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *