KOYILANDY DIARY

The Perfect News Portal

മിന്നുന്ന വിജയം നേടിയ തീർത്ഥ ഹരിദാസിന് മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ ആദരം

മേപ്പയ്യൂർ: ജന്മനാ തന്നെ തൻ്റെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീൽ ചെയറിലിരുന്ന് കൊണ്ട് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്കൂളിലെത്തി പഠനം നടത്തിയ കിണറുള്ളതിൽ തീർത്ഥ ഹരിദാസ് മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി നാടിന് മാതൃകയായി. തൻ്റെ പരിമിതികളെ കഠിനാധ്വാനത്തിലൂടെ അതിജീവിച്ച് പത്തരമാറ്റ് വിജയത്തിളക്കം കൊയ്തെടുത്ത കിണറുള്ളതിൽ ഹരിദാസൻ- ഉഷ ദമ്പതികളുടെ മകളായ തീർത്ഥ പി ഹരിദാസനെ ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ വീട്ടിലെത്തി ആദരിച്ചു. ബ്ലൂമിംഗ് പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. പ്രസീത ഉപഹാര സമർപ്പണം നടത്തി.   ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, ടി. ചന്ദ്രൻ, സി. വിജീഷ്, ഇബ്രാഹീം വടക്കുമ്പാട്ട് എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *