KOYILANDY DIARY.COM

The Perfect News Portal

മലയാളി യുവതി പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍

പുനെ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതി പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 25കാരിയായ കെ. രസീല രാജുവാണ് മരിച്ചത്. സംഭവത്തില്‍ ഓഫീസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.

26കാരനും അസം സ്വദേശിയുമായ ബാബന്‍ സക്യയാണ് അറസ്റ്റിലായത്. മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ബാബന്‍ സക്യ പിടിയിലായത്.

സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പുനെ ഹിങ്ഗേവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലാണ് സംഭവം. കമ്പനിയുടെ കെട്ടിടത്തിന്റെ ഒമ്പതാംനിലയില്‍ യുവതി ജോലിചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കൊലപാതകം നടന്നതെങ്കിലും എട്ടു മണിക്കാണ് വിവരം പൊലീസിനെ അറിയിച്ചത്. വൈകീട്ട് അഞ്ചിനും ആറരക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.

ഉച്ചക്ക് രണ്ടിന് ഓഫീസിലെത്തിയ രസീലക്ക് രാത്രി 11 മണിക്ക് ഡ്യൂട്ടി പൂര്‍ത്തിയാവുക. ബംഗളൂരു ഓഫീസിലെ സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടായിരുന്നു രസീല പ്രൊജക്റ്റ് ചെയ്തിരുന്നത്. വൈകീട്ട് അഞ്ചു മണിയോടെ രസീലയുമായി ഓണ്‍ലൈന്‍ ബന്ധം നഷ്ടമായതോടെയാണ് സഹപ്രവര്‍ത്തകര്‍ വിവരം പുനെ കാമ്ബസിലെ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ പുനെക്ക് സമീപം കാഗ്മിനിയില്‍ 23കാരിയായ അനിത ദാസ് കുത്തേറ്റ് മരിച്ചിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!