KOYILANDY DIARY

The Perfect News Portal

ബഹ്റൈന്‍ ഫസ്റ്റ് ലഫ്റ്റനന്റ് ഹിഷാം ഹസ്സന്‍ മുഹമ്മദ് അല്‍ ഹമാദി വെടിയേറ്റു മരിച്ചു

മനാമ:  ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫസ്റ്റ് ലഫ്റ്റനന്റ് ഹിഷാം ഹസ്സന്‍ മുഹമ്മദ് അല്‍ ഹമാദി വെടിയേറ്റു മരിച്ചു. ബിലാദ് അല്‍ ഖദീമില്‍വെച്ചായിരുന്നു ഞായറാഴ്ച അദ്ദേഹത്തിനു വെടിയേറ്റത്.
ധീര സൈനികന്റെ രക്തസാക്ഷിത്വത്തില്‍ ആഭ്യന്തര മന്ത്രാലയം അഗാധ ദുഃഖം രേഖപ്പെടുത്തി.

പൊലീസ് സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചു. പബ്ളിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. ഭീകര വാദികളാണു സംഭവത്തിനു പിന്നിലെന്നാണു പ്രാഥമിക വിവരമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെടിയേല്‍ക്കുമ്പോള്‍ ഇദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല.

സംഭവത്തില്‍ കുടുംബത്തിന്റെയും എല്ലാ ബഹ്റൈനികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ആഭ്യന്തര മന്ത്രി അറിയിച്ചു. രക്തസാക്ഷിക്ക് അദ്ദേഹം നിത്യ ശാന്തി നേര്‍ന്നു. കുടുംബത്തിനു സര്‍വശക്തന്‍ ശാന്തി നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *