KOYILANDY DIARY

The Perfect News Portal

ജാതിപ്പേരു വിളിച്ച്‌ അപമാനിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം:  ജാതിപ്പേരു വിളിച്ച്‌ അപമാനിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. ദലിത് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. ദലിത് വിദ്യാര്‍ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലില്‍ പണിയെടുപ്പിച്ചതായി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുന്‍പാണു കേസെടുത്തത്.

അതേസമയം, ലോ അക്കാദമി സമരം ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാഷ്ട്രീയഭേദമെന്യേ വിദ്യാര്‍ഥി സമരം ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *