KOYILANDY DIARY

The Perfect News Portal

മദ്യപിച്ചു വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു; യുവതിക്ക് 19 വര്‍ഷം തടവ്

ഹൂസ്റ്റണ്‍ : കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫീഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറു വയസ്സുള്ള ഷൈല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സില്‍ 21 വയസ്സുള്ള വെറോണിക്കാ റിവാസിന് 19 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ച്‌ വാഹനം ഓടിക്കുകയും തുടര്‍ന്നുള്ള അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തതില്‍ ഇവര്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തത്.

അപകടം നടക്കുമ്ബോള്‍ ഇവര്‍ക്ക് 19 വയസ്സായിരുന്നു.അപകട സമയത്ത് വെറോനിക്ക 90 മൈല്‍ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും മദ്യം സാധാരണയില്‍ നിന്ന് 0.21 ശതമാനം അധികമായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ശിക്ഷ ഔദ്യോഗികമായി ജുലൈ 12 ന് പ്രഖ്യാപിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും അപകടം സംഭവിച്ചാല്‍ ശിക്ഷ ഗുരുതരമായിരിക്കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *