KOYILANDY DIARY

The Perfect News Portal

ഭീഷണി പരത്തി വ്യാജ ബോംബ്

കൊയിലാണ്ടി> വ്യാജ ബോംബ് പരിഭ്രാന്തി പരത്തി. റെയിൽവെ പാലത്തിന്റെ കൈവരിയിൽ കണ്ട വസ്തുവാണ് വ്യാജ ബോംബെന്ന് പ്രചരിപ്പിച്ചത്. പ്രചാരണം ശക്തമായതോടെ പോലീസ്, ഡോഗ്‌സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവർ രംഗത്തെത്തി പരിശോധന നടത്തി. കോവണിപ്പടികളുടെ കൈവരികളിൽ സ്ഥാപിക്കുന്ന മരംകൊണ്ടുളള വസ്തുവാണെന്ന് പരിശോധനയിൽ വ്യക്തമായി.