KOYILANDY DIARY

The Perfect News Portal

മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു

കൊയിലാണ്ടി> സിനിമ പ്രേമികൾക്ക് നല്ല സിനിമകൾ കാണാൻ അവസരമൊരുക്കി കൊയിലാണ്ടി നഗരസഭയും, കേരള ചലച്ചിത്ര അക്കാദമിയും, ആദി ഫൗണ്ടേഷനും ചേർന്ന് മൂന്നു ദിവസങ്ങളിലായി കൃഷ്ണ തിയറ്ററിൽ സംഘടിപ്പിച്ച മലബാർ മൂവി ഫെസ്റ്റ് സമാപിച്ചു. ലോക സിനിമകളും, വിവിധ ഇന്ത്യൻ ഭാഷ ചിത്രങ്ങളും പ്രദർശനത്തിനെത്തി. സമാപന സമ്മേളനം നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. വിഖ്യാത സംവിധായകൻ കുമാർ ഷാഹിനി മുഖ്യാതിഥിയായിരുന്നു. ചെലവൂർ വേണു, എഫ്.എഫ്.എസ്.ഐ സെക്രട്ടറി വി.കെ ജോസഫ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ, നഗരസഭ കൗൺസിലർ അഡ്വ: കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഡോ: സി.എസ് വെങ്കിടേശ്വരൻ സ്വാഗതവും, കെ.വി സുധീർ നന്ദിയും പറഞ്ഞു.