KOYILANDY DIARY

The Perfect News Portal

ഭീമൻ ത്രിവർണ ബാനർ ഒരുക്കി ആന്തട്ട ഗവ. യു.പി. സ്കൂൾ

കൊയിലാണ്ടി: സ്വാതന്ത്യദിനാഘോഷത്തിന് മുന്നോടിയായി ഭീമൻ ത്രിവർണ ബാനർ ഒരുക്കി ആന്തട്ട ഗവ. യു.പി. സ്കൂൾ. മൂന്ന് മീറ്റർ വീതിയിൽ 20 മീറ്റർ നീളത്തിലാണ് ബാനർ ഒരുങ്ങിയത്. 15ന് കേണൽ മാധവൻ നായർ സ്വാതന്ത്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് പുഷ്പവൃഷ്ടി, പതാക പറത്തൽ എന്നിവ നടക്കും. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, ഹെഡ് മാസ്റ്റർ എം. ജി. ബൽരാജ്, ഷിംലാൽ ഡി.ആർ, കെ. ബേബി രമ എന്നിവരാണ് ഭീമൻ ബാനർ ഒരുക്കാൻ നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *