KOYILANDY DIARY

The Perfect News Portal

ഭാര്യയെയും രണ്ട് മക്കളെയും കൊല്ലപെടുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു

കൊട്ടാരക്കര: ഭാര്യയെയും രണ്ട് മക്കളെയും കൊല്ലപെടുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയിലും ഒരാള്‍ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. നീലേശ്വരം സ്വദേശി രാജേന്ദ്രനും(55) ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. രാജേന്ദ്രൻ്റെ ഭാര്യ അനിത(50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.

രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ചനിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

രാജേന്ദ്രന്‍ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ എന്താണ് സംഭവിച്ചത് എന്ന അറിയാന്‍ സാധിക്കുകയുള്ളൂ. അരുംകൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *