KOYILANDY DIARY

The Perfect News Portal

ബ്ലൂവെയ്ല്‍ ഗെയിം കളിച്ച്‌ പാലക്കാട്ടും കൗമാരക്കാരന്‍ മരിച്ചതായി സംശയം

പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിം കളിച്ച്‌ പാലക്കാട്ടും കൗമാരക്കാരന്‍ മരിച്ചതായി സംശയം. പിരായിരി കുളത്തിങ്കല്‍ വീട്ടില്‍ ആഷിഖ് കഴിഞ്ഞ മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തത് വിവാദമായ ഈ കളിക്കു അടിമപ്പെട്ടാണെന്നാണ് അമ്മയാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. വിക്ടോറിയ കോളജില്‍നിന്ന് ബികോം പഠനം പൂര്‍ത്തിയാക്കിയ ആഷിഖിനെ മാര്‍ച്ച്‌ മുപ്പതിനായിരുന്നു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

വീടിനു മുകളില്‍നിന്നു ചാടുക, കൈ ഞരമ്പുകള്‍ മുറിക്കുക, രാത്രിയില്‍ ഒറ്റയ്ക്കു കടലില്‍ പോവുക തുടങ്ങി മൊബൈല്‍ ഗെയിമിലെ നിര്‍ദ്ദേശങ്ങള്‍ ആഷിഖിനെയും കുടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നതായി ആഷിഖിന്റെ അമ്മ പറഞ്ഞു. .

അര്‍ധരാത്രിയില്‍ അമ്മയുടെ കണ്ണുവെട്ടിച്ച്‌ ശ്മശാനത്തില്‍ പോവുകയും വീടിനു മുകളില്‍നിന്നു ചാടാന്‍ നോക്കുകയും ചെയ്തിരുന്ന ആഷിഖ് ഉറക്കമില്ലാതെ മൊബൈലില്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു. ഏകാന്തതയും മരണവും തേടിയുളള യാത്രയായിരുന്നു എപ്പോഴുമെന്നും രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലില്‍ നില്‍ക്കുന്നതും കരിങ്കല്‍ ക്വാറിയുടെ ഓരത്ത് ഇരിക്കുന്നതുമായ മൊബൈല്‍ ചിത്രങ്ങള്‍ തെളിവാണെന്നും അമ്മ സംശയിക്കുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *