KOYILANDY DIARY

The Perfect News Portal

ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് തുടങ്ങി

കോഴിക്കോട്: ബി.ജെ.പിയുടെ മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് തുടങ്ങി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. കാശ്മീര്‍ പ്രശ്നം, ഉത്തര്‍പ്രദേശിലടക്കം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം തുടങ്ങിയവയെല്ലാം പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ നൂറാം ജന്മവാര്‍ഷികമാണ്. ഞായറാഴ്ചയായിരിക്കും മോദി യോഗത്തില്‍ പ്രസംഗിക്കുക. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ബി.ജെ.പി പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ വിഷയം മോദി പരാമര്‍ശിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

1,700ലധികം പ്രതിനിധികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെല്ലാം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *