KOYILANDY DIARY

The Perfect News Portal

ഡ്യൂക്ക് 390+ഹിമാലയന്‍= ഹിമാലയന്‍ 390; ഒരത്യപൂര്‍വ്വ കോബിനേഷന്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ കെടിഎം ഡ്യുക്ക് 390 എന്‍ജിനോ ഇതെങ്ങനെ സാധിക്കും എന്നാലോചിക്കുന്നുണ്ടാകും എന്നാലിതും സംഭവിച്ചിരിക്കുന്നു. കെടിഎം എന്‍ജിന്‍ ഉപയോഗിച്ച ഹിമാലയന്റെ ചിത്രങ്ങളിപ്പോള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സങ്കരയിനം ബൈക്കിന്റെ ഉടമ ആരെന്ന് ഇതുവരെ വ്യക്തമല്ല.

എന്തു തന്നെയായലും ഈ രണ്ടു ബൈക്കുകളും ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കും ഇതിന്റെ ഉടമ എന്നതില്‍ സംശയമില്ല. എന്നാലും കെടിഎമിന്റെ കരുത്തുറ്റ എന്‍ജിനും ഓഫ് റോഡിംഗ് പവറുള്ള ഹിമാലയനും ഒരു അത്യപൂര്‍വ്വ കോബിനേഷന്‍ തന്നെ.

ഡ്യൂക്ക് 390+ഹിമാലയന്‍= ഹിമാലയന്‍ 390; ഒരത്യപൂര്‍വ്വ കോബിനേഷന്‍

Advertisements

ഹിമാലയന്റെ 411സിസി എയര്‍ കൂള്‍ഡ് സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കെടിഎംമിന്റെ 373.2സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാല്‍ മാറ്റപ്പെട്ടത്.

 

എന്നാല്‍ ഹിമാലയന്‍ ബൈക്ക് ഘടനയ്ക്ക് ഡ്യൂക്കിന്റെ കരുത്തുറ്റ എന്‍ജിന്‍ യോജിക്കുമോ എന്ന കാര്യത്തിലാണ് സംശയമുള്ളത്. ഹിമാലയന്‍ 24.5 ബിഎച്ച്‌പിയാണ് സൃഷ്ടിക്കുന്നതെങ്കില്‍ ആസ്ഥാനത്ത് ഡ്യൂക്കിന്റേത് 44 ബിഎച്ച്‌പി സൃഷ്ടിക്കുന്ന എന്‍ജിനാണുള്ളത്.

 

കൂടാതെ ഹിമാലയനിലുള്ള 5 സ്പീഡ് ഗിയര്‍ബോക്സ് മാറ്റി ഡ്യുക്കിന്റെ 6 സ്പീഡ് ഗിയര്‍ബോക്സും ഘടിപ്പിച്ചിട്ടുണ്ട്.

 

എന്‍ജിനും ഗിയര്‍ബോക്സും മാത്രമല്ല കെടിഎംമില്‍ നിന്ന് കടമെടുത്തിരിക്കുന്നത്. ഹിമാലയനിലുള്ള മീറ്റര്‍ കണ്‍സോള്‍ മാറ്റി കെടിഎംമിന്റെ മള്‍ട്ടി ഫംങ്ഷന്‍ ഡിസ്പ്ലെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

 

മുന്‍ഭാഗത്തെ ഈയൊരു മാറ്റമില്ലെങ്കില്‍ മറ്റ് പതിവ് ഹിമാലയനാണ് എന്നു മാത്രമെ തോന്നുകയുള്ളൂ.

 

ഹിമാലയന്റെ ചാസി സെറ്റപ്പിന് ഡ്യൂക്കിന്റെ പവറും ടോര്‍ക്കും താങ്ങാന്‍ കഴിയുമോ എന്നതു മാത്രമാണ് ഇനി നോക്കികാണേണ്ടതായിട്ടുള്ളത്. മാത്രമല്ല ഡ്യൂക്കിന്റെ എന്‍ജിന്‍ കരുത്തേറിയതായാലും ഓഫ് റോഡിംഗിന് ഉതകുന്നതുമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *