KOYILANDY DIARY

The Perfect News Portal

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ അച്ഛനും മകനും പരിക്ക്

വെഞ്ഞാറമൂട്: വെമ്പായത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ അച്ഛനും മകനും പരിക്ക്. പത്തനാപുരം പന്തപ്ളാവ് വിളയില്‍വീട്ടില്‍ സത്യാനന്ദന്‍ (55), മകന്‍ സനല്‍ കുമാര്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സത്യാനന്ദനെയും മകന്‍ സനല്‍കുമാറിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ന് വെമ്പായത്തായിരുന്നു അപകടം. ശബരിമലയില്‍ വ്യാപാരിയായ സത്യാനന്ദനും മകനും നന്തന്‍കോട് ദേവസ്വംബോര്‍ഡ് ഓഫീസില്‍ കടയുടെ ലേലത്തില്‍ പങ്കെടുക്കാനെത്തിയതാണ്. ഇവര്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍ നിന്നുവന്ന ബസുമായി ഇടിച്ചായിരുന്നു അപകടം. സനല്‍കുമാറാണ് കാറോടിച്ചിരുന്നത്. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *