KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗാ ദേവി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 26 മുതൽ

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 26 മുതൽ 5 വരെ നടക്കും. 6.30ന്‌ നവരാത്രി ആഘോഷം റിട്ട. ജഡ്ജ് എ എ വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൊമ്പ് വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി അച്യുതൻ നായരെ ആദരിക്കും.

  • 27ന് രാവിലെ എട്ടിന് സുനിൽ തിരുവങ്ങൂരിന്റെ സംഗീതക്കച്ചേരി, വൈകിട്ട്‌ ആറരക്ക്‌ ബിന്ദു രവീന്ദ്രനും സംഘവും ഒരുക്കുന്ന നൃത്തം.
  • 28ന് ഈറോഡ് രാജന്റെ പ്രഭാഷണം,  തായമ്പക അരങ്ങേറ്റം.
  • 29ന് കലാദർപ്പണ പൊയിൽക്കാവിന്റെ നൃത്തപരിപാടി.
  • 30ന് രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് മെഗാ തിരുവാതിര,

  • 1 ന് രാവിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പുല്ലാംകുഴൽ കച്ചേരി, വൈകിട്ട് പാറക്കൽ നാട്യാഞ്ജലിയുടെ കലാപരിപാടി.
  • 2 ന്‌ നൂപുരം പൊയിൽക്കാവിന്റെ കലാപരിപാടി.
  • 3 ന്‌ ഗ്രന്ഥംവയ്‌പ്പ് തുടർന്ന് റിഥം ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള.

  • 4 ന്‌ നവമി ദിനത്തിൽ രാവിലെ വർണം കലോപൊയിൽ ഒരുക്കുന്ന ഭക്തി ഗാനമേള. വൈകിട്ട് സെവൻ നോട്ട്സിന്റെ ഭക്തി ഗാനമേള.
  • 5 ന് ദശമി ദിനത്തിൽ ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം എന്നിവ ഉണ്ടാകും.