KOYILANDY DIARY

The Perfect News Portal

പാർക്കിംഗ് ഫീസ് വർദ്ധന: ഡി. വൈ. എഫ്. ഐ. റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി : റെയിൽവെ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഫീസ് അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സമരം ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. അഞ്ച് രൂപയുണ്ടായിരുന്ന പാർക്കിംഗ് ഫീസ് 8 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും വൻതോതിലാണ് പാർക്കിംഗ് ഫീ കൂട്ടിയിട്ടുള്ളത്. തീരുമാനം പുനപരിശോധിച്ചിട്ടില്ലെങ്കിൽ ശക്തായ സമരവുമായി മുമ്പോട്ട് പോകുമെന്ന് ലിജീഷ് വ്യക്തമാക്കി. മേഖലാ സെക്രട്ടറി വി. എം. അനൂപ് സ്വാഗതവും, പ്രസിഡണ്ട് ഡി. ലിജീഷ് അദ്ധ്യക്ഷതവഹിച്ചു.